ജി.​​െഎ.സി: സ്​റ്റാർട്ടപ് ടീമുകൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സർവകലാശാലയും ചേർന്ന് സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സ്റ്റാർട്ടപ്പുകളെ നിശ്ചയിക്കാൻ നടത്തുന്ന 'ഗ്ലോബൽ ഇംപാക്ട് ചലഞ്ച്' (ജി.െഎ.സി) എന്ന പരിപാടിക്കെത്തിയ ടീമുകൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അവർ ആരാഞ്ഞു. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് ടീമംഗങ്ങളെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ഭരണകർത്താക്കളുമായി ഇടപഴകാൻ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ തങ്ങളുടെ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ അവർക്ക് ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകളെ പിന്തുണക്കാനുള്ള സർക്കാറി​െൻറ താൽപര്യമാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപത്തിനും പരിശീലനത്തിനുമുള്ള അവസരങ്ങൾ ലഭിക്കും. സിംഗുലാരിറ്റി സർവകലാശാല അമേരിക്കയിൽ ഒമ്പതുമാസത്തെ പരിശീലനമാണ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.