തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക വളർച്ചക്ക് മികച്ച പ്രോത്സാഹനം അനിവാര്യമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. വൈ.എം.സി.എ ഹാളിൽ സി.എച്ച് അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ ഒരാളെപ്പോലും നിരുത്സാഹപ്പെടുത്താൻ പാടില്ല. സംസ്ഥാന സർക്കാറിെൻറ ആഗ്രഹം പരീക്ഷയിൽ എ പ്ലസ് വാങ്ങുന്നവർ ജീവിതത്തിലും എ പ്ലസ് വാങ്ങണമെന്നാണ്. പൊതുവിദ്യാലയത്തിലെ പഠനം സാമൂഹികമായ ഇടപെടലാണ്. സമൂഹത്തെ സ്നേഹിക്കുന്നവരുടെ പേരെടുത്ത് പരിശോധിച്ചാൽ അവരെല്ലാം പൊതുവിദ്യാലയങ്ങളിലാണ് പഠിച്ചതെന്ന് മനസ്സിലാവും. വിദ്യാർഥികളുടെ ഏറ്റവും വലിയ സ്വപ്നം നല്ല മനുഷ്യനായിത്തീരണം എന്നതാവണമെന്നും മന്ത്രി പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. വെസ് പ്രസിഡൻറ് പി. സിയാവുദ്ദീൻ, എ. സൈനബാബീവി, ബീമാപള്ളി റഷീദ് എന്നിവർ സംസാരിച്ചു. സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ കസ്തൂരി ഷാ, കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാംസ്ഥാനം നേടിയ സാമ്രിൻ ഫാത്തിമ എന്നിവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണംചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 60 ഓളം വിദ്യാർഥികൾക്കും അവാർഡുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.