നെയ്യാറ്റിൻകര: മരിയാപുരം ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്ക്. ഇതിെൻറ ഭാഗമായി പുതിയ മൂന്നുനില കെട്ടിട സമുച്ചയം, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ഗ്യാരേജ്, ഫർണിച്ചർ പ്രൊഡക്ഷൻ യൂനിറ്റ് എന്നിവ നിർമിച്ചു. അത്യാധുനിക ക്ലാസ് മുറികളടക്കം ഒരുക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാം സ്ഥാനത്തുള്ള മരിയാപുരം ഐ.ടി.ഐയിൽ സർവേയർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കാർപെൻറർ ട്രേഡുകളിലായി നൂറ് വിദ്യാർഥികളാണുള്ളത്. 60 പേർക്ക് താമസിക്കാവുന്ന മൂന്നുനില ഹോസ്റ്റലും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നു. പുതുതായി പണികഴിപ്പിച്ച ഫർണിച്ചർ പ്രൊഡക്ഷൻ യൂനിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടെനിന്നുള്ള ഫർണിച്ചറിന് മികച്ച വിപണി കണ്ടെത്താനാവുമെന്ന് പ്രിൻസിപ്പൽ കെ.സി. സുകു പറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ് ഇൻഡസ്ട്രിയൽ പാർട്ണറായാണ് എം.എം.വി ട്രേഡ്് പ്രവർത്തിക്കുന്നത്. പഠനത്തോടൊപ്പം എല്ലാ വിദ്യാർഥികൾക്കും ഡ്രൈവിങ് പരിശീലനവും നൽകുന്നു. ഐ.ടി.ഐയുടെ കീഴിൽ പുറത്തുനിന്നുള്ളവർക്കുകൂടി ഡ്രൈവിങ് പരിശീലനം നൽകാൻ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കാനുള്ള ഒരുക്കം തുടങ്ങി. വാഹനത്തിെൻറ അനുബന്ധ ഭാഗങ്ങൾ പരിചയപ്പെടുത്തുക, അറ്റകുറ്റപ്പണികൾ പരിശീലിപ്പിക്കുക എന്നിവയും ഡ്രൈവിങ് ക്ലാസിെൻറ ഭാഗമായുണ്ടാവും. പഠനത്തിെൻറ ഭാഗമായി ടാറ്റാ വാഹന നിർമാണ പാൻറ് സന്ദർശിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം ജൂലൈ ഏഴിന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കെ. ആൻസലൻ എം.എൽ.എ അധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യാതിഥിയാകും. ചെങ്കൽ കൃഷിഭവെൻറ നേതൃത്വത്തിൽ ഐ.ടി.ഐ കാമ്പസിൽ പച്ചക്കറി തൈ നടീൽ, ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.