പോത്തൻകോട്: . മുരുക്കുംപുഴ മുല്ലശ്ശേരി എസ്.ആർ ഭവനിൽ മുരളി-സുജിത ദമ്പതികളുടെ മകൻ മൃദുൽ മുരളി (13) ആണ് സഹായം തേടുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് കരളിെൻറ പ്രവർത്തനത്തെ സാരമായി ബാധിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്കൂളിൽ െവച്ച് പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് അസുഖം കണ്ടെത്തുന്നത്. അടിയന്തര കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ചികിത്സക്ക് 40 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്നതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രോഗം അതിഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ മെഡിക്കൽ കോളജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒ-െനഗറ്റിവ് ബ്ലഡും കരളും ചികിത്സക്കായി ആവശ്യമാണ്. കൂലിപ്പണിക്കാരനായ പിതാവ് മുരളി ഹൃേദ്രാഗിയാണ്. അസുഖത്തെ തുടർന്ന് ഇദ്ദേഹത്തിനും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ചികിത്സാ സഹായം നൽകാനാഗ്രഹിക്കുന്നവർക്കായി സുജിത (മാതാവ്) യുടെ പേരിൽ ഐ.ഒ.സി ബാങ്കിെൻറ കണിയാപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 216201000006640, ഐ.എഫ്.എസ്.സി കോഡ് IOBA0002162.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.