കേരളത്തിൽ ഏഴ്​ ലോക്​സഭ മണ്ഡലങ്ങളിൽ വിജയസാധ്യത പ്രഖ്യാപിച്ച്​ ബി.ജെ.പി

തിരുവനന്തപുരം: . കഴിഞ്ഞദിവസം കേരളത്തിലെത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് മുന്നിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം അറിയിച്ചത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ ജയിക്കണമെന്ന നിർദേശമാണ് അമിത് ഷാ കോർകമ്മിറ്റി യോഗത്തിൽ മുന്നോട്ടുെവച്ചത്. അതിനുള്ള രൂപരേഖയും അദ്ദേഹം അവതരിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, പാലക്കാട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പാർട്ടി സാധ്യത കൽപിക്കുന്നത്. ഇൗ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്ക് കൺവീനർമാരെയും നിശ്ചയിച്ചു. ആഗസ്റ്റ് 31നുള്ളിൽ പ്രാഥമിക പ്രവർത്തനങ്ങളെല്ലാം പൂ‌ർത്തിയാക്കാനാണ് തീരുമാനം. പുതിയ പ്രസിഡൻറ് ആരാകുമെന്ന സൂചന അമിത് ഷാ നൽകിയിട്ടില്ല. കുമ്മനത്തെ മാറ്റിയതിൽ അസംതൃപ്തി പ്രകടിപ്പിച്ച ആർ.എസ്.എസ് സംസ്ഥാന നേതൃത്വം പ്രസിഡൻറ് സ്ഥാനത്തേക്ക് ആരുടെ പേരും നിർദേശിച്ചതുമില്ല. െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന നിർദേശം നൽകിയാണ് അമിത് ഷാ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.