ഒാഖി: 318 കുട്ടികൾക്ക്​ സൗജന്യവിദ്യാഭ്യാസം; 13.97 ​േകാടി അനുവദിച്ചു

ദുരിതാശ്വാസ പ്രവർത്തനം 2037ലായിരിക്കും അവസാനിക്കുക തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 318 പേർക്കാണ് ഗുണം ലഭിക്കുക. ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ യോഗം തത്ത്വത്തില്‍ അംഗീകരിച്ചു. ഇതിനാവശ്യമായ 13.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നൽകും. തുടർവിദ്യാഭ്യാസത്തിന് 11.44 കോടിയും തൊഴിൽ പരിശീലനത്തിന് 2.48 കോടിയും ചെലവിടും. 20 വർഷത്തെ ദുരിതാശ്വാസ പ്രവർത്തനത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനം 2037ലായിരിക്കും അവസാനിക്കുക. ഇപ്പോൾ സ്കൂളിൽ പഠിക്കുന്നവരുടെ വിദ്യാഭ്യാസം 2037ലേ പൂർത്തിയാകൂ. 20 വർഷത്തെ വിദ്യാഭ്യാസ ചെലവ് മുൻകൂട്ടി കണ്ടാണ് തുക അനുവദിച്ചത്. എൽ.കെ.ജി-യു.കെ.ജി വിഭാഗത്തിൽ 31, ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 65, ആറു മുതൽ 10 വരെ 50, ഹയർ സെക്കൻഡറിയിൽ ഏഴ്, പ്രഫഷനൽ കോളജ് അടക്കം ബിരുദ തലത്തിൽ 41 വീതം കുട്ടികൾ ഉൾപ്പെടെ 194 പേർ ഇതിൽ ഉൾപ്പെടും. ബിരുദ പഠനം പൂർത്തിയാക്കിയ 124 പേരുടെ തൊഴിൽ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നടപടി എടുക്കും. അഞ്ചാം ക്ലാസ് വരെ വർഷം 10,000 രൂപ വരെയും 10ാം ക്ലാസ് വരെയുള്ളവർക്ക് 25,000 രൂപയും ബിരുദതലത്തിൽ ഒരു ലക്ഷം രൂപ വരെയും സഹായം ലഭിക്കും. പുതിയ താലൂക്കുകളിൽ ലീഗൽ മെട്രോളജി ഒാഫിസ് തിരുവനന്തപുരം: പുതുതായി ആരംഭിച്ച 14 താലൂക്കിലും ഓരോ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫിസ് ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് 42 സ്ഥിരംതസ്തിക സൃഷ്ടിക്കും. ഇതിനുപുറമേ, ദിവസ വേതന അടിസ്ഥാനത്തില്‍ 42 പേരെ നിയമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.