അഞ്ചൽ: കെ.എസ്.യുവിെൻറ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന പഠിപ്പുമുടക്കിെൻറ ഭാഗമായി അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. അഞ്ചൽ ആർ.ഒ ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയ സമരക്കാരെ സ്കൂളിെൻറ പ്രവേശന കവാടത്തിൽ പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ക്ലാസ് റൂമിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കയറി. ക്ലാസ് മുറികൾക്കുള്ളിൽ കയറിയ പ്രവർത്തകർ വിദ്യാർഥികളെ പുറത്തിറക്കാൻ ശ്രമം നടത്തി. ഇത് തടയാൻ ശ്രമിച്ച അഞ്ചൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അഭിലാഷിനെ പ്രവർത്തകർ കൈയേറ്റംചെയ്യാൻ ശ്രമിച്ചു. അഞ്ചൽ സി.ഐ ടി. സതികുമാർ, എസ്.ഐ പി.എസ്. രാജേഷ് എന്നിവർ ഇടപെട്ട് സംഘർഷസ്ഥിതി ഒഴിവാക്കി. മുദ്രാവാക്യം വിളികളുമായി ക്ലാസ് മുറികളിൽ കടന്ന സമരക്കാർ വിദ്യാർഥികളോടും അധ്യാപകരോടും തട്ടിക്കയറുകയും ഡെസ്ക്കും ബെഞ്ചും നശിപ്പിക്കാനും ശ്രമം നടത്തുകയും ചെയ്തു. ക്ലാസ് മുറിക്കുള്ളിൽ കടന്ന പ്രവർത്തകരെ പുറത്തിറക്കാൻ ശ്രമിച്ചത് പൊലീസും സമരക്കാരും തമ്മിൽ ഏറെനേരം സംഘർഷത്തിന് കാരണമായി. പ്രതിഷേധത്തിനൊടുവിൽ ക്ലാസ് വിടാൻ സ്കൂൾ അധികൃതർ തയാറാവുകയായിരുന്നു. പൊലീസിന് നേരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് സമരക്കാർ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എസ്. പ്രേംരാജ് അടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കോടതിയലക്ഷ്യത്തിനുമാണ് ഇവർക്കെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.