വേതന വർധന നടപ്പാക്കണമെന്നാവശ്യം; റിഹാബിലിറ്റേഷൻ പ്ലാൻേറഷൻ തൊഴിലാളികളുടെ അവകാശദിനാചരണം ഇന്ന്

കുളത്തൂപ്പുഴ: മാസങ്ങളായി നിലച്ചിരിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാൻേറഷൻ ലിമിറ്റഡ് (ആര്‍. പി.എല്‍) തൊഴിലാളികളുടെ വേതന വർധന നടപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ ജൂലൈ അഞ്ച് അവകാശദിനമായി ആചരിക്കുന്നു. തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശമ്പള കരാർ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചു. എന്നാൽ, കാലാവധി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പ്ലാൻേറഷൻ ലേബർ കമ്മിറ്റിയിൽ തൊഴിലാളികളുടെ ശമ്പളത്തെ കുറിച്ചും മറ്റ് ആനുകൂല്യങ്ങളെ കുറിച്ചും ഒരു തീരുമാനവുമായിട്ടില്ല. സർക്കാറും തൊഴിൽ വകുപ്പും ഇടപെട്ട് ആർ.പി.എല്‍, ഇതര തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിച്ച് 650 രൂപയാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് ജൂലൈ അഞ്ചിന് അവകാശ ദിനമായി ആചരിക്കുന്നതെന്ന് യൂനിയൻ ജനറൽ സെക്രട്ടറി സി. അജയപ്രസാദ്‌ പറഞ്ഞു. യോഗത്തിൽ പി.കെ. മോഹനൻ അധ‍്യക്ഷത വഹിച്ചു. ആർ.പി.എൽ തൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി യോഗത്തിൽ തമിഴ് ശെൽവൻ, രമേശ്, സുബ്രഹ്മണ്യ, പരമശിവം, തിരുനാവക്കരശ്, കൃഷ്ണകുമാർ, ചിത്രരാജ്, വേൽമുരുകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.