ആറ്റിങ്ങല്‍: കോടതി പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പള്ളിപ്പുറം നമ്പ്യാര്‍കുളം റെയില്‍വേ ക്രോസിന് സമീപം പണയില്‍ വീട്ടില്‍ വിനീത് (24), മേനംകുളം ചിറ്റാറ്റുമുക്ക് സെൻറ് വിന്‍സൻറ് എച്ച്. എസിന് പിറകുവശം സനില്‍ ഭവനില്‍ അപ്പു എന്ന സച്ചു (27) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് മൂന്നരകിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. പ്രതികൾ ജയില്‍പുള്ളികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘാംഗത്തിൽപ്പെട്ടവരാണ്. സെന്‍ട്രല്‍ ജയിലിലെ തടവുകാരിൽനിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇവരെല്ലാം ആറ്റിങ്ങലിലെ വിവിധ കോടതികളില്‍ വിചാരണ നേരിടുന്നവരാണ്. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് ജയില്‍പുള്ളികള്‍ക്ക് കഞ്ചാവ് കൈമാറുന്ന സംഘം ഏറെനാളായി സജീവമായിരുന്നു. ഇതുസംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിരുന്നില്ല. ഇതിനിടെ ആറ്റിങ്ങല്‍ കോടതി പരിസരത്തുനിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന രഹസ്യവിവരം റൂറല്‍ എസ്.പിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിെൻറ നിർദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഠിനംകുളം, പള്ളിപ്പുറം കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതെന്നും വരും ദിനങ്ങളില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ പിടികൂടുമെന്നും സി.ഐ. അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.