തിരുവനന്തപുരം: ആയുർവേദ ഹോമിയോ വിദ്യാർഥികൾക്ക് ആധുനിക വൈദ്യശാസ്ത്ര ആശുപത്രികളിൽ പരിശീലനം നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഐ.എം.എ. പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ പിൻവാതിലിലൂടെ നുഴഞ്ഞു കയറ്റം നടത്താൻ ശ്രമങ്ങൾ നടക്കുന്നു. ഇത് പൊതുജനാരോഗ്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. അടിസ്ഥാന യോഗ്യതയില്ലാത്ത ഡോക്ടർമാരെ സമൂഹത്തിലേക്കു തള്ളിവിടാനുള്ള തീരുമാനം തെറ്റാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ പരിശീലിപ്പിക്കാൻ പാടില്ല. ഹൈകോടതിയും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിനാൽ വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും ഐ.എം.എ. പ്രസ്താവനയിൽ അറിയിച്ചു. ഉദ്യാനം പദ്ധതി മാതൃകപരം -ഡോ. ടി.എൻ. സീമ തിരുവനന്തപുരം: 'ചെയ്ഞ്ച് ക്യാൻ ചെയ്ഞ്ച് ക്ലൈമറ്റ് ചെയ്ഞ്ച്' സംരംഭത്തിെൻറ നേതൃത്വത്തിലുള്ള ഉദ്യാനം പദ്ധതി മാതൃകപരമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ. കവടിയാർ മൻമോഹൻ ബംഗ്ലാവ്, ഗോൾഫ് ലിനക്‌സ് റോഡിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റുന്ന ഉദ്യാനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണാനെത്തിയതായിരുന്നു അവർ. ഉറവിടത്തിൽതന്നെ മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ജൈവമാലിന്യത്തെ ഗ്രോബാഗുകളിൽ നിറച്ച് അലങ്കാരസസ്യങ്ങൾ നടുകയും പ്ലാസ്റ്റിക് അടക്കമുള്ള കഴുകി വൃത്തിയാക്കി റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കുകയുമാണ് പദ്ധതിയിലൂടെ നടക്കുന്നത്. ടെറുമോ പെൻപോൾ മുഖ്യ സ്‌പോൺസറും ബി.എ.ഐ, സി.ഐ.ഐ, യങ് ഇന്ത്യൻസ്, ടി.എ.ടി.എഫ്, ടി.സി.സി.ഐ, റെസിഡൻറ്സ് വെൽഫെയർ അസോസിയേഷനുകൾ എന്നിവ സി ഫൈവിെൻറ മുഖ്യപങ്കാളികളുമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കലക്ടർ ഡോ.കെ. വാസുകി എന്നിവരാണ് മാർഗനിർദേശകർ. മ്യൂസിയം സബ് ഇൻസ്‌പെക്ടർ, വാർഡ് കൗൺസിലർ മുരളീധരൻ, കോളജ് വിദ്യാർഥികൾ, നാഷനൽ സർവിസ് സ്‌കീം, നെഹ്‌റു യുവകേന്ദ്ര വോളൻറിയേഴ്‌സ്, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സന്നദ്ധപ്രവർത്തനങ്ങൾ നടന്നത് . സംരംഭത്തിെൻറ ഭാഗമായി ജില്ലയിലെ 36 മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് അലങ്കാരസസ്യങ്ങൾ, ചുമർ ചിത്രങ്ങൾ എന്നിവയിലൂടെ സൗന്ദര്യവത്കരിച്ചു. ഇവയെ മാതൃക റോഡുകളാക്കി മാറ്റി മേൽനോട്ടം പ്രദേശവാസികൾക്കു കൈമാറുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.