തിരുവനന്തപുരം: എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട് പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഇവർ പ്രതികളായ കേസുകൾ പൊടിതട്ടിയെടുക്കാനും പിടികൂടാനുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യാനും നടപടി പുരോഗമിക്കുകയാണ്. മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവിെൻറ കൊലപാതകത്തിെൻറ പശ്ചാത്തലത്തിലാണ് നീക്കം ശക്തമാക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും തേടിയിട്ടുണ്ട്. എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട് പ്രവർത്തനം ശക്തമായ പ്രദേശത്ത് നിരന്തര നിരീക്ഷണം നടത്താനും നിർദേശമുണ്ട്. നേരത്തേ കേന്ദ്ര ഏജൻസികൾ േപാപുലർ ഫ്രണ്ടിനെ നിരോധിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും കേരളം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കേരള പൊലീസ് നീക്കം ശക്തമാക്കുകയാണ്. അതിെൻറ ഭാഗമായാണ് ഹാദിയ കേസില്‍ ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയ എട്ട് എസ്.ഡി.പി.െഎ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് ഇവർ പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം ജില്ലയില്‍നിന്ന് 18 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് എട്ടുപേർ ഹൈകോടതി മാർച്ചില്‍ പങ്കെടുത്തവരാണെന്ന് കണ്ടെത്തിയത്. ഇവർ ഒളിവിലായിരുന്നെത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.