അമ്പൂരിയിലെ അക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം -വി.എസ്. ശിവകുമാര്‍

െവള്ളറട: അമ്പൂരി അക്രമണത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അമ്പൂരി ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ കോണ്‍ഗ്രസ് ജാഥയില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ത്തകരുടെ നടപടി പ്രതിേഷധാർഹമാണ്. വാഹനത്തില്‍ മാരകായുധങ്ങളുമായെത്തിയാണ് ആസൂത്രിത ആക്രമണം നടത്തിയത്. നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കണം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ശിവകുമാര്‍ സന്ദര്‍ശിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, മംഗള്‍ദാസ്, ബ്രഹ്മിന്‍ ചന്ദ്രന്‍, കുടപ്പനമൂട് ഷാജഹാന്‍, ഹനീഫ, ഭദ്രന്‍, ഡോ. മോഹനന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.