തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച സർക്കാർനയം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംരക്ഷിത അധ്യാപകരും 15 ഉം 25 ഉം വർഷത്തെ സർവിസുള്ളവരും നിത്യരോഗികളും മാരകരോഗികളുമായ അധ്യാപകരെയും തസ്തിക നഷ്ടപ്പെട്ടതിെൻറ പേരിൽ ദൂരെയുള്ള ജില്ലകളിലേക്ക് പുനർവിന്യസിക്കുന്ന സർക്കാർ നയം തിരുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ നേരിൽ കണ്ട് പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ. മൂസയും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവിസിലുള്ള അധ്യാപകന്മാരെ ദൂരെ ജില്ലകളിലേക്ക് പുനർവിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുള്ളത്. ഇത് വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രതിഷേധത്തിനിരയാക്കുമെന്നും അവർ പറഞ്ഞു. തീവ്രവാദസ്വഭാവമുള്ള സംഘടനകളെ നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: കലാലയങ്ങളിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന തീവ്രവാദസ്വഭാവമുള്ള സംഘടനകളെ നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അഭിമന്യുവിെൻറ കൊലപാതകം, കാമ്പസുകളിൽ തീവ്രവർഗീയ സ്വഭാവമുള്ള പ്രസ്ഥാനങ്ങൾ പിടിമുറുക്കാൻ ശ്രമിക്കുന്നതിെൻറ സൂചനയാണ്. കാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകൾ കലാലയങ്ങളിൽ അപകടകരമായ നിലയിലുള്ള വർഗീയ ചേരിതിരിവാണ് സൃഷ്ടിക്കുന്നത്. കാമ്പസുകളിൽനിന്ന് ഇത്തരം വർഗീയപ്രസ്ഥാനങ്ങളെ പുറത്താക്കാൻ ഒറ്റക്കെട്ടായി വിദ്യാർഥി സമൂഹം അണിനിരക്കണം. എസ്.ഡി.പി.ഐ- പോപുലർഫ്രണ്ട് പോലെയുള്ള സംഘടനകളുടെ ഫണ്ടിങ്ങുകൾ, വിദേശബന്ധങ്ങളും പ്രവർത്തനരീതികളും സർക്കാർ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.