കോൺഗ്രസുകാ​ര​െൻറ പേരിൽ സി.പി.എം ഓഫിസ​്: പാർട്ടിയിൽ പ്രതിഷേധം

പാറശ്ശാല: പാറശ്ശാല ഏരിയ കമ്മിറ്റിയുടെ കീഴിൽ മുൻകാല കോൺഗ്രസ് പ്രവർത്തക​െൻറ പേരിൽ സ്മാരകമന്ദിരം നിർമിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു. സി.പി.എം ഇടംകണ്ടം ബ്രാഞ്ച് കമ്മിറ്റിക്കായി നിർമിച്ച കെട്ടിടത്തിനാണ് അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ പി. സുന്ദരത്തി​െൻറ പേര് നൽകിയത്. സുന്ദര​െൻറ മകൻ സൗജന്യമായി നൽകിയ ഭൂമിയിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് നിർമിച്ചത്. കോൺഗ്രസുകാര​െൻറ പേരിൽ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉയർന്നതോടെ പാറശ്ശാലയിലെ സി.പി.എമ്മിൽ പ്രതിഷേധം ഉയരുകയായിരുന്നു. സി.പി.എം നേതൃത്വത്തി​െൻറ നടപടിക്കെതിരെ കാരോട്, അയിര മേഖലകളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷെപ്പട്ടിട്ടുണ്ട്. കഴിഞ്ഞ 25നാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസി​െൻറ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനദിവസം തന്നെ വാട്സ്ആപ് ഗ്രൂപ്പിൽ ഇതിൽ പ്രതിഷേധിച്ച് പ്രചാരണമുണ്ടായിരുന്നു. ഉദ്ഘാടന വേദിയിൽ സുന്ദര​െൻറ മകന് ഇടം നൽകിയതും പാർട്ടി പ്രവർത്തകരിൽ വിമർശനത്തിനിടയാക്കി. പാർട്ടിക്കാരനല്ലാത്തയാളുടെ പേരിൽ മന്ദിരം പാടിെല്ലന്ന് ഒരുവിഭാഗം പ്രവർത്തകർ കാരോട് ലോക്കൽ കമ്മിറ്റിയാൽ ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ച് നേതൃത്വം മുന്നോട്ടുപോവുകയായിരുന്നു. പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെ മന്ദിരത്തി​െൻറ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ഇദ്ദേഹത്തി‍​െൻറ പേരിൽ ശിലാഫലകം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ജില്ല സെക്രട്ടറിയെ നേരിൽകണ്ട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം വിട്ടുനിൽക്കുകയാണ് ഉണ്ടായത്. ഉദ്ഘാടനത്തിന് ക്ഷണിതാവായിരുന്ന കെ. ആൻസലൻ എം.എൽ.എയും ഏരിയ കമ്മിറ്റി അംഗം പുത്തൻകട വിജയനും ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. മുൻനിര നേതാക്കൾ ബഹിഷ്കരിച്ചതോടെ ഉദ്ഘാടനം പാറശ്ശാല ഏരിയ കമ്മിറ്റി സെക്രട്ടറി കടകുളം ശശിയാണ് നിർവഹിച്ചത്. I
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.