പച്ച വിരിച്ച് കിളിമാനൂർ: ഉൽപാദിപ്പിച്ചത്​ 1.73 ലക്ഷം ഫലവൃക്ഷത്തൈകൾ

കിളിമാനൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്കിൽ ഈ വർഷം ഉൽപാദിപ്പിച്ചത് 1,73,620 ഫലവൃക്ഷത്തൈകൾ. പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾക്ക് നൽകാനും പാതകളുടെ വശങ്ങളിൽ നട്ടു പിടിപ്പിക്കാനുമായാണ് വിവിധയിനം വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ചത്. വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കാനായി ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 45 നഴ്‌സറികളാണ് രൂപവത്കരിച്ചത്. നഗരൂർ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നഴ്‌സറികൾ. 14 എണ്ണം. മടവൂരിൽ എട്ടും കരവാരത്ത് ആറും, കിളിമാനൂരിൽ അഞ്ചും പുളിമാത്ത് നാലും നാവായിക്കുളം, പഴയകുന്നുമേൽ എന്നിവിടങ്ങളിൽ മൂന്നുവീതവും പള്ളിക്കലിൽ രണ്ടും നഴ്‌സറികൾ പ്രവർത്തിക്കുന്നു. കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോർട്ട, കുടംപുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, റമ്പുട്ടാൻ, പുളി, സീതപ്പഴം, കണിക്കൊന്ന, മഹാഗണി, പപ്പായ, ചാമ്പ, ഞാവൽ, മാതളം, മുള്ളാത്തി, ആത്തി, അഗസ്തി, ബദാം, പുളിഞ്ചി, നാരകം, അയണി, കാര എന്നിങ്ങനെ വിവിധയിനം തൈകളാണ് ഉൽപാദിപ്പിച്ചത്. 40655 പ്ലാവ്, 39500 പുളി, 25,730 മാവ് എന്നിവ ഉൽപാദിപ്പിച്ചു. നഴ്‌സറി ജോലികൾ കൂടാതെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ബ്ലോക്കിൽ കഴിഞ്ഞവർഷം 6,88,044 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 37,767 പേർക്ക് തൊഴിൽ നൽകി. 1051 കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. ഈ വർഷം ഇതുവരെ 63,853 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 'ഓണത്തിന് ഒരു മുറം പച്ചക്കറി'; ജൈവകൃഷി ഉദ്ഘാടനം പാറശ്ശാല: കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി ജൈവകൃഷിയുടെ ഉദ്ഘാടനവും വിത്ത് വിതരണവും ചലച്ചിത്രനടനും ചെങ്കൽ ഗ്രാമപഞ്ചായത്തംഗവുമായ രാജ് കുമാർ നിർവഹിച്ചു. കൃഷി ഓഫിസർ പി.എം. ജോസഫ്, കൃഷി അസിസ്റ്റൻറുമാരായ ഷിനു, ഷീജ, സുനിൽകുമാർ, ഫാ. അനിൽകുമാർ, പ്രഥമാധ്യാപകൻ അജി, പി.ടി.എ. പ്രസിഡൻറ് ഷാജി, സി.വി. ലാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.