ആറ്റിങ്ങല്‍: മുദാക്കല്‍ കൃഷി ഭവന്‍ ആസ്ഥാനമാക്കി ആരംഭിച്ച അഗ്രോ സര്‍വിസ് സെൻററിെൻറയും വിള ആരോഗ്യ പരിപാലനകേന്ദ്രത്തിെൻറയും ഇക്കോ ഷോപ്പിെൻറയും കാര്‍ഷിക യന്ത്ര സേനാകേന്ദ്രത്തിെൻറയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിർവഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത ്പ്രസിഡൻറ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളിലും ആവശ്യമെങ്കില്‍ മറ്റിടങ്ങളിലെയും കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, നടീല്‍ വസ്തുക്കള്‍ എന്നിവ അഗ്രോ സര്‍വിസ് സെൻററില്‍നിന്ന് ലഭ്യമാക്കും. 25 ലക്ഷം ആദ്യഘട്ടത്തില്‍ പദ്ധതിക്കായി ലഭ്യമാക്കിയിട്ടുണ്ട്. കാര്‍ഷികവൃത്തിക്കായി യന്ത്രസേനയെ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിനായി 25 പേരുള്ള സേന രൂപവത്കരിച്ചിട്ടുണ്ട്. സേനയുടെ സെക്രട്ടറിയായി റിട്ട. കൃഷി ഓഫിസര്‍ സുന്ദരേശനെ ചുമതലപ്പെടുത്തി. ഏത് തരം കൃഷിക്കും ആവശ്യമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും പരിമിതമായ വാടക ഈടാക്കി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മൂന്നു മാസത്തിലൊരിക്കല്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്ന് അവലോകനം നടത്തും. തൊഴിലാളികളുടെ കൂലിയും ശമ്പളവും തീരുമാനിക്കുന്നതും ഈ കമ്മിറ്റിയാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വിജയകുമാരി, വക്കം പഞ്ചായത്ത് പ്രസിഡൻറ് എസ്. വേണുജി, ആര്‍. രമാബായി, ശ്രീകണ്ഠന്‍, ഇളമ്പ ഉണ്ണികൃഷ്ണന്‍, എസ്. ഫിറോസ് ലാല്‍, മഞ്ചുപ്രദീപ്, സുഷമാദേവി എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക മൃഗ സംരക്ഷണ പ്രദര്‍ശനവും സെമിനാറുകളും ഇതിെൻറ ഭാഗമായി നടന്നു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആറ്റിങ്ങല്‍: ആലംകോട് ജങ്ഷനിലെ പ്രവര്‍ത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റിെൻറ നേതൃത്വത്തില്‍ സമരം റാന്തല്‍ കത്തിച്ചും റീത്ത് സമര്‍പ്പിപ്പിച്ചും പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡൻറ് എ.കെ.എസ്. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എ.ആര്‍. ഷാജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.