'ലിറ്റില്‍കൈറ്റ്' കൂട്ടായ്മയുടെ പ്രവര്‍ത്തനം ഇനി പൊതുജനങ്ങളിലേക്കും

നെടുമങ്ങാട്: കരിപ്പൂര് സ്കൂളിലെ . വിദ്യാർഥികൾക്കായി ആവിഷ്കരിച്ചു നടപ്പാക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പൊതു സമൂഹത്തിനും സ്കൂളിനുപുറത്തെ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതി​െൻറ ഭാഗമായി കുഞ്ഞന്‍ കമ്പ്യൂട്ടറി​െൻറ ഉപയോഗത്തെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന റാസ്പ്ബറി സിംഗിള്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ പരിചയപ്പടുത്തി. ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചായിരുന്നു പരിപാടി. പൂര്‍വവിദ്യാർഥി അഭിനന്ദ് എസ്. അമ്പാടി പരിചയപ്പെടുത്തി. അംഗങ്ങള്‍ അധ്യാപിക ബിന്ദു ടി.എസ് സോപാനം, പരിഷത്ത് പ്രവര്‍ത്തക ഷിജി ചെല്ലാങ്കോട് എന്നിവര്‍ നേതൃത്വംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.