തിരുവനന്തപുരം: കിഴക്കേകോട്ട കേന്ദ്രീകരിച്ച് പിടിച്ചുപറിയും ഗുണ്ട പ്രവർത്തനവും നടത്തിവന്നയാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് 16 കൽമണ്ഡപത്തിനു സമീപം ടി.സി 35/132 പള്ളത്തുവീട്ടിൽ റഫീഖ് (31)ആണ് അറസ്റ്റിലായത്. കിഴക്കേകോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടുകടക്കാരോടും വഴിയോരക്കച്ചവടക്കാരോടും ഗുണ്ട പിരിവ് ചോദിക്കുകയും കൊടുക്കാത്തവരെ ആക്രമിച്ച് ൈപസ പിടിച്ചുപറിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണിയാണിയാൾ. പ്രിൻസിപ്പൽ എസ്.െഎ പി. ഷാജമോൻ, എസ്.െഎമാരായ മഹേഷ്, സതീഷ്കുമാർ, സി.പി.ഒമാരായ പ്രതീഷ്, ഷാജു, സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.