പോക്കറ്റടിക്കാരൻ അറസ്​റ്റിൽ

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി പോക്കറ്റടി നടത്തുന്ന യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തു. കല്ലിയൂർ, പെരിങ്ങമ്മല, കാണിക്കകുറ്റി പാറൈത്തോട് നന്ദനാ ഭവനിൽ രതീഷ് (38) ആണ് അറസ്റ്റിലായത്. കടയ്ക്കൽ ലക്ഷ്മി വിലാസം വീട്ടിൽ അശോക്കുമാറി​െൻറ വിലകൂടിയ മൊബൈൽ ഫോണും 2500 രൂപയും തട്ടിയെടുത്ത് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ വി. സജികുമാറി​െൻറ നിർദേശപ്രകാരം എസ്.െഎ ശ്രീകുമാർ, എ.എസ്.െഎ ഷിബു, സി.പി.ഒ നിതിൻ, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.