പീഡനക്കേസിൽ റെയിൽവേ ടി.ടി.​െഎ അറസ്​റ്റിൽ

തിരുവനന്തപുരം: ഡോക്ടറെ പീഡിപ്പിച്ച കേസിൽ ടി.ടി.െഎ അറസ്റ്റിൽ. വള്ളക്കടവ് പെരുന്താന്നി നീരം ഹൗസിൽ ശ്രീഹരിയാണ് (31) അറസ്റ്റിലായത്. ട്രെയിനിൽ വെച്ച് യുവതിയായ ഡോക്ടറെ പരിചയപ്പെട്ട ഇയാൾ പിന്നീട് ഫോൺ വഴി ബന്ധം നിലനിർത്തിയിരുന്നു. സുഹൃത്തിന് സുഖമില്ലെന്നും ചികിത്സിക്കണമെന്നും പറഞ്ഞ് ഡോക്ടറെ തമ്പാനൂരിൽ വിളിച്ചുവരുത്തിയ ശ്രീഹരി ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് ഫോേട്ടാകൾ എടുക്കുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. ഫോർട്ട് അസി. കമീഷണർ ജെ.കെ. ദിനിലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ എസ്.െഎ ശ്രീകുമാർ വി.എം, എ.എസ്.െഎ അനിൽകുമാർ, അരുൺ, ശ്രീനാഥ്, മധുസൂദനൻ, ഷൈജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.