ശാസ്താംകോട്ട: പഞ്ചായത്ത് ഒരു കോടി ചെലവഴിച്ച് ഭരണിക്കാവിൽ നിർമിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കും. ബസ് സ്റ്റാൻഡിെൻറ പ്രവർത്തനം സംബന്ധിച്ച ക്രമീകരണങ്ങൾക്ക് കഴിഞ്ഞദിവസം േചർന്ന ഗതാഗത പരിഷ്കരണസമിതിയുടെ േയാഗം അന്തിമരൂപം നൽകി. ഭരണിക്കാവ് വഴി സർവിസ് നടത്തുന്ന മുഴുവൻ കെ.എസ്.ആർ.ടി.സി- സ്വകാര്യബസുകളും ബസ് സ്റ്റാൻഡിൽ കയറിയിറങ്ങും. ചക്കുവള്ളി ഭാഗത്തേക്കുള്ള ബസുകൾ സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയശേഷവും കുണ്ടറയിൽനിന്നെത്തുന്ന ബസുകൾ സിനിമാപറമ്പ് റോഡിലെ സഫ ഹോട്ടലിനുമുന്നിൽ നിർത്തിയേശഷവും സ്റ്റാൻഡിൽ കയറും. അടൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ കിഴക്കേ പ്രവേശനകവാടത്തിലൂടെ സ്റ്റാൻഡിൽ പ്രവേശിക്കും. ചക്കുവള്ളിയിൽനിന്നും കുമരംചിറയിൽനിന്നും എത്തുന്ന ബസുകൾ ടൗണിൽ പ്രവേശിക്കാതെ നേരെ സ്റ്റാൻഡിലെത്തണം. സ്റ്റാൻഡിൽ കയറുന്ന എല്ലാ ബസുകളും പടിഞ്ഞാറുവശത്തെ കവാടത്തിലൂടെ വേണം പുറത്തേക്കുപോകാൻ. ഭരണിക്കാവ് ടൗണിലെ നിലവിലുള്ള എല്ലാ സ്റ്റോപ്പുകളും അതേപടി നിലനിർത്തിയിട്ടുണ്ട്. ടൗണിൽ കേന്ദ്രഭാഗത്തുനിന്ന് 50 മീറ്റർ അകലെ നിർത്തിയേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളൂ. പിന്നാലെ വരുന്ന വാഹനങ്ങൾ ആദ്യമെത്തുന്ന വാഹനത്തിെൻറ മുന്നിൽവേണം നിർത്താൻ. ഇത് ലംഘിച്ചാൽ പിഴ ചുമത്തും. ടൗണിെൻറ 50 മീറ്റർ പരിധിയിലുള്ള എല്ലാവിധ പാർക്കിങ്ങുകളും ഒഴിവാക്കാനും തീരുമാനമായി. തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുന്നത്തൂർ േജായൻറ് ആർ.ടി.ഒ എച്ച്. അൻസാരിയും ശാസ്താംകോട്ട എസ്.എച്ച്.ഒ വി.എസ്. പ്രശാന്തും അറിയിച്ചു. ൈലഫ് പദ്ധതി: ആദ്യഗഡു വിതരണം ശാസ്താംകോട്ട: ലൈഫ് പദ്ധതിയുടെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗുണഭോക്താക്കൾക്ക് ഒന്നാംഗഡു വിതരണംചെയ്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ള നിർവഹിച്ചു. ആദ്യഘട്ടത്തിൽ 102 ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകുന്നത്. വൈസ് പ്രസിഡൻറ് നിഷാ സജീവ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൃഷ്ണകുമാർ, വി.ഇ.ഒ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലസാഹിത്യവേദി പുനലൂർ: പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാരംഗം കലസാഹിത്യവേദി സ്കൂൾതല കോഒാഡിനേറ്റർമാരുടെ യോഗം ഉപജില്ല ഓഫിസർ ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ബി.ഒ കെ. മായ, ഉപജില്ല കോഒാഡിനേറ്റർ പി. എലിസബത്ത് ചാക്കോ, ജോർജ് ജേക്കബ്, പി.കെ. അശോകൻ എന്നിവർ സംസാരിച്ചു. ഉപജില്ല കോഓഡിനേറ്ററായി പി. എലിസബത്ത് ചാക്കോയെയും അസി. കോഒാഡിനേറ്ററായി ജോർജ് ജേക്കബിനെയും ജില്ല പ്രതിനിധിയായി പി.കെ. അശോകനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.