കരുനാഗപ്പള്ളി ടൗണിൽ സിഗ്​നൽ സംവിധാനം മൂന്ന് കേന്ദ്രങ്ങളിൽ

കരുനാഗപ്പള്ളി: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ സ്ഥാപിക്കുന്ന സിഗ്നൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് പുതിയ സംവിധാനം വരുന്നതോടെ ആശ്വാസമാകും. ലാലാജി ജങ്ഷൻ, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് സിഗ്നൽ സ്ഥാപിക്കുന്നത്. 27 ലക്ഷം ചെലവഴിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കെൽട്രോണിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതി​െൻറ ചുമതല. മൂന്നു വർഷത്തെ മെയിൻറനൻസും ഇവർ നടത്തും. ആദ്യഘട്ടത്തിൽ ലാലാജി ജങ്ഷനിലാണ് സ്ഥാപിച്ചത്. അപാകതകൾ പരിശോധിച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനാണ് ശ്രമം. 15ഓടെ പുതിയകാവിലും ഓച്ചിറയിലും ലൈറ്റുകൾ സ്ഥാപിക്കും. സിവിൽ സ്റ്റേഷന് മുന്നിലെ സിഗ്നൽ ലൈറ്റി​െൻറ അപാകത പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെൻഷനേഴ്സ് യൂനിയൻ കൺെവൻഷൻ അഞ്ചൽ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ അഞ്ചൽ വെസ്റ്റ് യൂനിറ്റ് കൺവെൻഷൻ നടന്നു. ജില്ല ജോയൻറ് സെക്രട്ടറി ആർ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ആർ. നടരാജൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. ഗോപാലകൃഷ്‌ണപിള്ള, ആർ. ശിവശങ്കരൻ നായർ, ആർ. ശാന്തമ്മ, എ. രാമചന്ദ്രൻ, ജെ. രാജൻ, ഡി. രാജൻ, കെ. അജിത്ത്പ്രകാശ്, എം.എൻ. ഹമീദ്, എം. അബ്ദുൽ അസീസ് കുട്ടി, എ. കുഞ്ഞിരാമൻ, വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. സുശ്രീയെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.