വെള്ളറട: പൊലീസിലെ അടിമപ്പണി നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വെള്ളറട ബ്ലോക്ക് കമ്മിറ്റി ഒാഫിസ് കെ.പി. ത്യാഗരാജന്‍ സ്മൃതി മന്ദിരം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളോട് പരസ്പരം മത്സരിക്കുകയും വെല്ലുവിളിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. വെള്ളറട മണ്ഡലം പ്രസിഡൻറ് ഡി.ജി. രത്‌നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, എ.ടി. ജോര്‍ജ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് സോളമന്‍ അലക്‌സ്, എ.ഐ.സി.സി അംഗം അന്‍സജിത റസല്‍, കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, എ.കെ. ശശി, പി.കെ. ശശി, സോമന്‍കുട്ടിനായര്‍, പി.എ. എബ്രഹാം, ജെ. വില്‍ഫ്രഡ് രാജ്, എല്‍.വി. അജയകുമാര്‍, കെ. ദസ്തഗീര്‍, സാബു പണിക്കര്‍, തോമസ് മംഗലശ്ശേരി, എം.എം. മാത്തുകുട്ടി, സാംകുട്ടി, ടി. സ്റ്റീഫന്‍, സി.പി. അരുണ്‍കുമാര്‍, മണലി സ്റ്റാന്‍ലി, വി. ദയാന്ദന്‍, വാഴിച്ചല്‍ തോമസ്, രാജു, ടി. ജയചന്ദ്രന്‍, കള്ളിക്കാട് രാജേന്ദ്രന്‍, ജി.എസ്. വിഭുകുമാര്‍, ഡി. ഗോപാലകൃഷ്ണന്‍, എ.എസ്. ദീപ്തി, എന്‍. ശോഭനകുമാര്‍, മനോഹരന്‍, സി.ബി. റജി, സുഷമകുമാരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എസ്. വിജയചന്ദ്രന്‍ സ്വാഗതവും ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.