കാട്ടാക്കട: മുതിയാവിള സെൻറ് ആൽബർട്സ് ദേവാലയത്തിലെ . പള്ളിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷണദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടാക്കട പൊലീസിൽ പരാതി നൽകി. ബുധനാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നത്. എന്നാൽ, കഴിഞ്ഞദിവസം വൈകീട്ടാണ് വിവരം പള്ളിക്കാർ അറിഞ്ഞതും പരാതി നൽകിയതും. അടുത്തിടെ കാണിക്ക കണക്കെടുത്ത് മാറ്റിയിരുന്നതിനാൽ വലിയതുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പള്ളി അധികൃതർ മൊഴിനൽകിയത്. ഈ പള്ളിയിൽ മോഷണം നടന്ന ബുധനാഴ്ച രാത്രിയിലാണ് വിളപ്പിൽശാല സ്റ്റേഷൻ പരിധിയിലെ കൊണ്ണിയൂർ ഭദ്രകാളി ദേവീക്ഷേത്രത്തിലും ആര്യങ്കോട്, മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നത്. അതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.