തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. നെടുമങ്ങാട് ഹൈവേ പട്രോൾ വാഹനത്തിൽ ജോലിചെയ്തിരുന്ന സിവിൽ പൊലീസ് ഓഫിസർ നവാസിനെയാണ് അന്വേഷണവിധേയമായി തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി പി. അശോക്കുമാർ സസ്പെൻഡ് ചെയ്തത്. 29ന് വൈകീട്ട് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ ബൈക്കിൽ പോയ യാത്രക്കാരനെ കല്ലമ്പാറയിൽ ഹൈവേ പട്രോൾ അംഗമായ നവാസ് തടഞ്ഞുനിർത്തി 700 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി. ഇതുസംബന്ധിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിന് ജില്ല ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.