എം.പി. പത്​മനാഭൻ രാഷ്​ട്രീയത്തിൽ ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ച വ്യക്​തി -കെ.എം. മാണി

തിരുവനന്തപുരം: രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഉദ്ദേശശുദ്ധിയും ആത്മാർഥതയും പുലർത്തിയ വ്യക്തിയായിരുന്നു എം.പി. പത്മനാഭനെന്ന് കെ.എം. മാണി. എം.പി. പത്മനാഭൻ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണവും അവാർഡ് ദാനവും പൊതുജനാരോഗ്യ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘകാലം തിരുവനന്തപുരം കോർപറേഷൻ മേയറും 35 വർഷക്കാലം കണ്ണമ്മൂല വാർഡി​െൻറ കൗൺസിലറും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്നു പത്മനാഭൻ. പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് പത്മനാഭനെന്നും യു.ഡി.എഫിനൊപ്പം നിന്ന് പ്രവർത്തിച്ച അദ്ദേഹത്തി​െൻറ സേവനങ്ങൾ മുന്നണിക്ക് കരുത്ത് പകർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച കൗൺസിലർക്ക് നൽകുന്ന എം.പി. പത്മനാഭൻ മെമ്മോറിയൽ പുരസ്കാരം തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ബീമാപള്ളി റഷീദിന് സമ്മാനിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, എ. സമ്പത്ത് എം.പി, തമ്പാനൂർ രവി, എം.എസ്. കുമാർ, കൗൺസിലർ ആർ. സതീഷ്കുമാർ, ട്രസ്റ്റ് ചെയർമാൻ സി.പി. ജോൺ, സെക്രട്ടറി എം.പി. സാജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.