അതിയന്നൂരിൽ ഹരിതസമൃദ്ധി; ഉൽപാദിപ്പിച്ചത് 1.15 ലക്ഷം വൃക്ഷത്തൈകൾ

തിരുവനന്തപുരം: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അതിയന്നൂർ ബ്ലോക്കിലെ വിവിധ കാർഷിക നഴ്‌സറികളിലായി ഈ വർഷം ഉൽപാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ. പരിസ്ഥിതി ദിനത്തിൽ സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങൾക്കും റോഡി​െൻറ പാതയോരങ്ങളിലും ഫലവൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്നതി​െൻറ ഭാഗമായാണ് തൈകൾ ഉൽപാദിപ്പിച്ചത്. 60 നഴ്‌സറികൾ രൂപവത്കരിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ 14,534 വൃക്ഷത്തെകൾ വിതരണം ചെയ്തു. പഞ്ചായത്തുകളിൽ ലഭ്യമായ പൊതു സ്വകാര്യ ഭൂമികളിൽ പരമാവധി തൈകൾ വെച്ചുപിടിപ്പിക്കുമെന്ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, കുടംപുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, പുളി, സീതപ്പഴം, മന്ദാരം, മഹാഗണി, പപ്പായ, ചാമ്പക്ക, മൾബറി, പതിമുകം, മാഞ്ചിയം, അശോകതെറ്റി, നൊച്ചി, ജാതിക്ക, തേക്ക്, ഞാവൽ, ചതുരപ്പുളി, മാതളം, നാരകം, ആഞ്ഞിലി, പുളിഞ്ചിക്ക, കുരുമുളക്, മുട്ടപ്പഴം, കൊക്കോ, അഗസ്തി, പിണർ, കാര, മഞ്ചാടി, പുളി, വാക, ആടലോടകം, വയണ, ആനമുന്തിരി എന്നിവയുടെ തൈകളാണ് നിലവിൽ ബ്ലോക്കിലെ നഴ്‌സറികളിൽ ഉൽപാദിപ്പിക്കുന്നത്. 'ഗ്രോബാഗ് തിരിനന'യിൽ നൂറുമേനി കൊയ്ത് വെള്ളനാട് ബ്ലോക്ക് തിരുവനന്തപുരം: ജലം ഒട്ടും പാഴാക്കാതെയുള്ള കൃഷിരീതിയായ തിരിനന (ഡ്രിപ് ഇറിഗേഷൻ) പ്രോത്സാഹിപ്പിക്കാൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച 'ഗ്രോബാഗ് തിരിനന' പദ്ധതി വിജയകരം. 19 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ച് ആരംഭിച്ച പദ്ധതിയിൽ ബ്ലോക്കിന് കീഴിലെ സ്‌കൂളുകൾ, അംഗൻവാടികൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, ട്രഷറി ഉൾെപ്പടെയുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രോബാഗ് വെക്കാൻ 8,000 രൂപയാണ് ഓരോ സ്ഥാപനത്തിനും മുതൽമുടക്ക് വേണ്ടിവന്നത്. ഇതിൽ 6,000 രൂപ പഞ്ചായത്ത് സബ്‌സിഡിയായി നൽകിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി പറഞ്ഞു. പദ്ധതി പ്രകാരം പച്ചക്കറി ചെടികളോടുകൂടിയ ഗ്രോബാഗുകൾ, തിരി നനയ്ക്ക് ആവശ്യമായ തിരി, പി.വി.സി പൈപ്പ് എന്നിവ ഉൾപ്പെട്ട യൂനിറ്റ് ഒന്നിന് ഉപഭോക്താവിന് 2000 രൂപയാണ് ചെലവ് വരുന്നത്. ഓരോ ഗ്രോബാഗിന് മുകളിലും പി.വി.സി പൈപ്പ് ഘടിപ്പിച്ച് അതിലൂടെ തിരി ബാഗിലേക്ക് ഇറക്കും. പൈപ്പിലേക്ക് ഒഴിക്കുന്ന വെള്ളം തിരിയിലൂടെ തുള്ളി തുള്ളിയായി ഓരോ ബാഗിലുമെത്തും. ഇതിലൂടെ ദിവസം മുഴുവൻ ചെടികൾക്ക് വെള്ളം ലഭിക്കുന്നതിനൊപ്പം ധാരാളം ജലവും സമയവും ലാഭിക്കാനാകും. എല്ലാ സർക്കാർ ഓഫിസുകളിലും പദ്ധതി വിജയകരമാണെന്നും കൂടുതൽ പേർ ഗ്രോബാഗ് തിരിനനയെപ്പറ്റി അന്വേഷിച്ചറിഞ്ഞ് എത്തുന്നതായും പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ കൃഷി അസി. ഡയറക്ടർ മല്ലികാദേവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.