തിരുവനന്തപുരം: ജില്ല പഞ്ചായത്ത് പട്ടികവർഗ സങ്കേതങ്ങളിൽ നടപ്പാക്കുന്ന വനജ്യോതി രാത്രികാല പഠനക്ലാസ് പദ്ധതിക്കായി പാർട്ട് ടൈം ട്യൂട്ടർ -കം ഫെസിലിറ്റേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായം 18-35. യോഗ്യത: ബി.എഡ്/ ടി.ടി.സി യോഗ്യരായവർ ഇല്ലെങ്കിൽ പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ബയോഡാറ്റ, ജാതി, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 10ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫിസിൽ നൽകണം. കുറ്റിച്ചൽ പൊത്തോട്, കള്ളിക്കാട് വ്ലാവെട്ടി, അമ്പൂരി തെച്ചല, കാരിക്കുഴി, പാങ്ങോട് വാഴോട്ടുകാല, പെരിങ്ങമ്മല പോട്ടോമാവ്, നന്ദിയോട് നീർപ്പാറ, പച്ചമല, വിതുര തച്ചരുകാല, ആലുംമൂട്, മണിതൂക്കി, തൊളിക്കോട് പൊൻപാറ, വിതുര മൊട്ടമൂട്, കല്ലുപാറ, ചെമ്പിക്കുന്ന്, കുറ്റിച്ചൽ കൈതോട് എന്നിവിടങ്ങളിലാണ് സങ്കേതങ്ങൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.