ഡോക്ടര്‍മാരെ ആദരിക്കലും പുസ്തകപ്രകാശനവും

ATTN തിരുവനന്തപുരം: ഡോക്‌ടേഴ്‌സ് ദിന ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഡോക്ടര്‍മാരെ ആദരിക്കലും പുസ്തക പ്രകാശനവും പരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഡോ. ബി. പത്മകുമാര്‍, ഡോ.കെ. രാജശേഖരന്‍ നായര്‍, ഡോ. മാര്‍ത്താണ്ഡന്‍പിള്ള, ഡോ. ചെറിയാന്‍ എം. തോമസ്, ഡോ. ജ്യോതിദേവ് കേശവദേവ്, എന്‍. ജയകൃഷ്ണന്‍, എന്‍.എസ്. അരുണ്‍കുമാര്‍, ഡോ.ടി. ഗംഗ എന്നിവര്‍ സംസാരിച്ചു. ഡോ. അരുണ്‍. ബി. നായര്‍, ഡോ. കെ.ബി. പിള്ള, ഡോ. എ. ശോഭ, ഡോ. എം. കാര്‍ത്തിക എന്നിവര്‍ രചിച്ച വിഷാദരോഗം, വ്യക്തിത്വ വൈകല്യങ്ങള്‍, ഹോളിസ്റ്റിക് മെഡിസിന്‍, ശുചിത്വവും ആരോഗ്യവും, കാലാവസ്ഥാവ്യതിയാനം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ആതുരസേവനത്തിന് മികച്ച ഡോക്ടര്‍മാരായ ഡോ.ബി. പത്മകുമാര്‍, ഡോ.കെ. രാജശേഖരന്‍ നായര്‍, ഡോ. മാര്‍ത്താണ്ഡന്‍പിള്ള, ഡോ. ചെറിയാന്‍.എം. തോമസ്, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.വി. കാര്‍ത്തികേയന്‍ നായര്‍ ആദരിച്ചു. ഡോ.സി. വേണുഗോപാല്‍ ഡോ.എം. സാംബശിവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സൗജന്യമെഡിക്കല്‍ ക്യാമ്പും നടന്നു. photo: Doctors Day 30.… Adarichu (85).JPG Doctors Day 30.…Adarichu (117).JPG Doctors Day 30.…Adarichu (109).JPG Doctors Day 30.…Adarichu (137).JPG Doctors Day 30.…Adarichu (142).JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.