പകർച്ചവ്യാധി ബോധവത്കരണം

കിളിമാനൂർ: ആലംകോട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറയും കരവാരം പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ പകർച്ചവ്യാധി നിയന്ത്രണ ബോധവത്കരണവും വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനവും നടത്തി. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ് കരവാരം ഹെൽത്ത് ഇൻസ്പെക്ടർ എ.പി. സന്തോഷ്ബാബു നയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ലിസി ശ്രീകുമാർ, വാർഡ് അംഗം ജുനൈന നസീർ, വി.എച്ച്.എസ്.സി വിഭാഗം പ്രിൻസിപ്പൽ ശ്രീകുമാർ, എച്ച്.എം അനിത, എൻ.എസ്.എസ് കോഓഡിനേറ്റർ സബിത, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രവിവരണം: കരവാരം വി.എച്ച്.എസ്.സിയിൽ നടന്ന പകർച്ചവ്യാധി ബോധവത്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.