കല്ലമ്പലം: ബ്ലോക്ക്-ജില്ലപഞ്ചായത്തുകളുടെ പദ്ധതികൾ അനുവദിക്കുന്നതിൽ നാവായിക്കുളം പഞ്ചായത്തിനോട് കടുത്ത വിവേചനമെന്ന് കോൺഗ്രസ്. എം.എൽ.എ ഫണ്ടും എം.പി ഫണ്ടും അനുവദിക്കുന്നതിലും കടുത്ത രാഷ്ട്രീയ പക്ഷപാതിത്വമാണ് കാട്ടുന്നെതന്നാണ് ആക്ഷേപം. കിളിമാനൂർ ബ്ലോക്കിൽ യു.ഡി.എഫ് ഭരണത്തിലുള്ള ഏക പഞ്ചായത്താണ് നാവായിക്കുളം. നാവായിക്കുളത്തെ കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ കോൺഗ്രസിൽനിന്ന് പ്രമുഖ നേതാക്കളുൾപ്പെടെ നിരവധിപേർ സി.പി.എമ്മിൽ ചേർന്നിരുന്നു. കോൺഗ്രസിലെ ആഭ്യന്തരകലഹവും ഗ്രൂപ് പോരും മൂലം ഏറെക്കാലമായി നിലനിന്ന അസഹിഷ്ണുത നേതാക്കളുടെ പാർട്ടിമാറ്റത്തോടെ മറനീക്കി പുറത്തു വരുകയായിരുന്നു. കോൺഗ്രസ് ജില്ലനേതാവ് ജി.കെ. ഉണ്ണികൃഷ്ണൻ നായർ, പഞ്ചായത്തംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായിരുന്ന വി.ബി. ലൈന എന്നിവരുൾപ്പെടെയുള്ള 250 ഒാളം പേരാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നതെന്നാണ് വിമതപക്ഷം പറയുന്നത്. പതിറ്റാണ്ടുകളായി കോൺഗ്രസ് കൈവശം വെച്ചിരുന്ന സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായെങ്കിലും പ്രമുഖ കോൺഗ്രസ് നേതാവ് ഏഴാം ക്രമനമ്പറിൽ വിമതനായി മത്സരിക്കുകയും ചെയ്തു. ഇതിനിടെയാണ് പലവക്കോട്ടെ സ്വകാര്യ എം. സാൻഡ് പ്ലാൻറിനെതിരെ രണ്ട് വർഷമായി നാട്ടുകാർ നടത്തിയ സമരം സർവകക്ഷിസംഘം ഏറ്റെടുക്കുകയും കഴിഞ്ഞദിവസം പഞ്ചായത്ത് പടിക്കൽ നടന്ന സമരത്തിൽ എം.എൽ.എ ഉദ്ഘാടകനാകുകയും പ്രമുഖ കോൺഗ്രസ് നേതാവ് സമരത്തിൽ പങ്കെടുക്കുകയും ചെയ്തത്. ഇത്തരത്തിൽ പാളയത്തിൽനിന്നും ശത്രുപക്ഷത്തുനിന്നും കൂട്ടായ ആക്രമണത്തെ നേരിടാൻ മണ്ഡലം കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. യാഥാർഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനമെന്ന് മണ്ഡലം പ്രസിഡൻറ് എസ്. അനീഷ് കുമാറും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.എം. താഹയും 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ തെൻറ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത് നാവായിക്കുളം പഞ്ചായത്തിലാണെന്നും രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ നാടിെൻറ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ് തെൻറ കർത്തവ്യമെന്നും വി. ജോയി എം.എൽ.എയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.