കുന്നത്തുനടയിൽ സാമൂഹികവിരുദ്ധർ കാത്തിരിപ്പ് കേന്ദ്രം നശിപ്പിച്ചു

നെടുമങ്ങാട്: അരുവിക്കര ഇരുമ്പക്ക് സമീപം കുന്നത്തുനട ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹികവിരുദ്ധർ നശിപ്പിച്ചു. രാവിലെ ബസ് കയറാനായി ജങ്ഷനിലെത്തിയവരാണ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കേന്ദ്രത്തി​െൻറ മുകൾഭാഗം നശിപ്പിച്ച ആക്രമികൾ ഇവിടത്തെ എഫ്.എം റേഡിയോ സംവിധാനവും തകർത്തു. സ്പീക്കറുകൾ ഇളക്കി മാറ്റി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടർന്ന് എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരു വർഷം മുമ്പാണ് കാത്തിരിപ്പ് കേന്ദ്രം പണിതത്. ആറുമാസം മുമ്പും ഇവിടത്തെ സ്പീക്കറുകൾക്ക് കേടുപാട് വരുത്തിയിരുന്നു. ജനങ്ങൾക്കേറെ ഉപയോഗപ്രദമായ കാത്തിരിപ്പുകേന്ദ്രം നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അരുവിക്കര പൊലീസിൽ പരാതി നൽകി. 30 velnd 1 samo…irippu kendram.jpg സാമൂഹികവിരുദ്ധർ നശിപ്പിച്ച ഇരുമ്പ കുന്നത്തുനടയിലെ ബസ് കാത്തിരിപ്പുകേന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.