ആറ്റിങ്ങൽ മണ്ഡലത്തിലെ അഞ്ച് പി.എച്ച്.സികൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാകും -എം.എൽ.എ

കിളിമാനൂർ: ആർദ്രം പദ്ധതിയിലൂടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദ ആശുപത്രികളിലൂടെ പൊതുജനാരോഗ്യപരിപാലനരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടത്തിനൊരുങ്ങുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾകൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ബി. സത്യൻ എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു. നേരേത്ത കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ മുളയ്ക്കലത്തുകാവ് പി.എച്ച്.സിക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനസർക്കാറി​െൻറ അവാർഡ് ലഭിച്ചു. ഇക്കുറി തീരദേശമേഖലകളായ വക്കം, ചെറുന്നിയൂർ പി.എച്ച്.സികളും പഴയകുന്നുേമ്മൽ പഞ്ചായത്തിലെ അടയമൺ, പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം, കരവാരം പഞ്ചായത്തിലെ കരവാരം എന്നിവയെയാണ് മണ്ഡലത്തിൽ രണ്ടാംഘട്ടമായി ഉയർത്തുന്നത്. ഈ ആശുപത്രികളിൽ നിലവിൽ ഒരു ഡോക്ടറുടെ സ്ഥാനത്ത് മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ബി. സത്യൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.