തിരുവനന്തപുരം: ന്യൂനപക്ഷ പദവിയിലുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം തേടുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെടുന്ന വിദ്യാർഥികളുടെ കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അനുവദിച്ചിട്ടുള്ള കാറ്റഗറി സംബന്ധമായ വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിലും ലഭ്യമാണ്. അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ജൂലൈ മൂന്ന് ഉച്ചക്ക് ഒന്നിന് മുമ്പ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഫോൺ: 0471 2339101, 2339102, 2339103, 2339104, 2332123
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.