ggggg

എം.പിയുടെ പട്ടയം റദ്ദാക്കിയത് നടപടിക്രമം പാലിച്ചല്ലെന്ന് കലക്ടർ; വീണ്ടും പരിശോധിക്കണം തൊടുപുഴ: ജോയ്സ് ജോർജ് എം.പിയുടെ കൊട്ടക്കാമ്പൂർ ഭൂമിയുടെ പട്ടയം സബ് കലക്ടർ റദ്ദാക്കിയത് നടപടിക്രമം പാലിക്കാതെയാണെന്ന് ഇടുക്കി കലക്ടറുടെ കണ്ടെത്തൽ. ദേവികുളം സബ് കലക്ടർ പട്ടയം റദ്ദാക്കിയതിനെതിരെ എം.പിയും കുടുംബാംഗങ്ങളും സമർപ്പിച്ച അപ്പീലിൽ കലക്ടർ നടത്തിയ തെളിവെടുപ്പ് റിപ്പോർട്ടിലാണ് ഇൗ വിവരം. ഇതേ തുടർന്ന് നടപടിക്രമം പാലിച്ച് വീണ്ടും റിപ്പോർട്ട് നൽകാൻ സബ് കലക്ടറോട് നിർദേശിക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം അഡ്വക്കറ്റ് ജനറലി​െൻറ നിയമോപദേശം ലഭിച്ചശേഷമാകും. അതേസമയം, പട്ടയം റദ്ദാക്കിയ നടപടി തള്ളണമെന്ന എം.പിയുടെ ആവശ്യം കലക്ടർ തള്ളി. ജോയ്സ് ജോർജ് എം.പിയും കുടുംബവും കൊട്ടക്കാമ്പൂർ ബ്ലോക്ക് 58ൽ അനധികൃതമായി കൈവശം വെച്ച 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൽ സബ് കലക്ടറിൽനിന്ന് വിശദീകരണം തേടാൻ നിർദേശിച്ചിരിക്കുകയാണ് കലക്ടർ. കലക്ടർ ജി.ആർ. ഗോകുൽ ദീർഘ അവധിയിൽ പ്രവേശിക്കുംമുമ്പ് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. അഭിഭാഷകൻ മുഖേനയോ നേരിട്ടോ എം.പിക്കും കുടുംബത്തിനും പറയാനുള്ളത് കേട്ടശേഷം നടപടിക്രമം പൂർണമായി പാലിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കലക്ടർ ആവശ്യപ്പെടുക. രണ്ടുമാസം സാവകാശം നൽകിയേക്കും. ഇതോടെ എം.പിയുടെ പട്ടയം റദ്ദാക്കൽ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും നീളുമെന്ന് ഉറപ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.