തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ വിലയിരുത്താൻ അമിത്​ ഷാ ചൊവ്വാഴ്ച കേരളത്തിൽ

തിരുവനന്തപുരം: ലോക്സഭ െതരഞ്ഞെടുപ്പി​െൻറ തയാറെടുപ്പുകള്‍ വിലയിരുത്താനായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. ബി.ജെ.പി കേരളഘടകത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, പുതിയ അധ്യക്ഷനെ നിശ്ചയിക്കുക ഉൾപ്പെടെ കാര്യങ്ങളും സന്ദർശനത്തി​െൻറ ഭാഗമായുണ്ട്. രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത്ഷാക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടർന്ന് 12 മുതല്‍ മൂന്നുവരെ കോര്‍കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ സംഘടനാപ്രവർത്തനങ്ങളും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംബന്ധിച്ചും ചര്‍ച്ച നടത്തും. കേരളത്തി​െൻറ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ചും ആശയവിനിമയമുണ്ടാകും. 3.30 മുതല്‍ 4.30 വരെ പാര്‍ലമ​െൻറ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ സംബന്ധിക്കും. അഞ്ചു മുതല്‍ ആറു വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമ​െൻറ്മണ്ഡലങ്ങളിലെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളിലെ ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാറി​െൻറ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി െതരഞ്ഞെടുത്ത പൗരപ്രമുഖരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായി ചര്‍ച്ച നടത്തും. രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുടെ യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ഇടപ്പഴിഞ്ഞി ആർ.ഡി.ആര്‍ ഹാളിലായിരിക്കും യോഗങ്ങള്‍ ചേരുകയെന്ന് ബി.ജെ.പി ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.