മാധ്യമം സോക്കർ കാർണിവൽ

തിരുവനന്തപുരം: ലോകകപ്പി​െൻറ പ്രീക്വാർട്ടർ മത്സരങ്ങൾക്കൊപ്പം മാൾ ഒാഫ് ട്രാവൻകൂറിൽ മാധ്യമത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സോക്കർ കാർണിവലി​െൻറ വെർച്വൽ ഷൂട്ടൗട്ടിന് തുടക്കമായി. ശനിയാഴ്ച രാവിലെ മാൾ ഒാഫ് ട്രാവൻകൂറിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി ടീമംഗവും കേരള പൊലീസ് ടീം അംഗവുമായ പി.പി. തോബിയാസ് ഉദ്ഘാടനം ചെയ്തു മാൾ ഒാഫ് ട്രാവൻകൂർ ജനറൽ മാനേജർ കിഷോർകുട്ടി, മാധ്യമം റീജനൽ മാനേജർ വി.എസ്. സലിം, മാധ്യമം കോർപറേറ്റ് ബിസിനസ് മാനേജർ ഷാജിദ്, പരസ്യ മാനേജർ ബി. ജയപ്രകാശ്, സീനിയർ ബിസിനസ് എക്സിക്യൂട്ടിവ് ജെ. സാജുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവുമാരായ ഷംനാദ്, മുനീർ എന്നിവർ സംബന്ധിച്ചു. മാൾ ഒാഫ് ട്രാവൻകൂർ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവരുമായി സഹകരിച്ചാണ് സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.