ഒാഖി: യു.ഡി.എഫ് എം.എല്‍.എമാരുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എല്‍.എമാരില്‍നിന്ന് സമാഹരിച്ച 4,41,500 രൂപ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ച് പ്രതിപക്ഷനേതാവ് കൈമാറി. എം.എല്‍.എമാരില്‍നിന്ന് 10,000 രൂപ വീതവും ശിവകുമാര്‍ എം.എല്‍.എയുടെ ഒരുമാസത്തെ ശമ്പളവും ഉള്‍പ്പെടെയുള്ള തുകയാണ് കൈമാറിയത്. നേരത്തേ പ്രതിപക്ഷനേതാവ് അദ്ദേഹത്തി​െൻറ ഒരുമാസത്തെ ശമ്പളവും സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, എം.എല്‍.എമാരായ അനൂപ് ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.