മത്സ്യഫെഡ്​ ഒാഫിസിലേക്ക്​ മാർച്ച്​

കാവനാട്: അഞ്ചുമാസത്തെ മണ്ണെണ്ണ സബ്സിഡി കുടിശ്ശിക വിതരണം ചെയ്യുക, മണ്ണെണ്ണയുടെ വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യഫെഡ് ജില്ല ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് എസ്. സ്റ്റീഫൻ, ജില്ല സെക്രട്ടറി എ. ആൻഡ്രൂസ്, സംസ്ഥാന നേതാക്കളായ എസ്. ജയിംസ്, എം. അംബ്രോസ്, എസ്. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ജെ. ഫ്രാൻസിസ്, ജി. സിൽവസ്റ്റർ, ജെസ്റ്റിൻ, കെ. ആൻറണി, ജെ. സേവ്യർ, എം. സെലസ്റ്റിൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ലഹരിവസ്തുക്കൾക്കായി കോസ്റ്റൽ പൊലീസും എക്സൈസും മിന്നൽ പരിശോധന നടത്തി -ചിത്രം - ചവറ: ലഹരിവസ്തുക്കൾ കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കരയിലും കടലിലും പരിശോധന. നീണ്ടകര കോസ്റ്റൽ പൊലീസി​െൻറയും കരുനാഗപ്പള്ളി എക്സൈസ് സംഘത്തി​െൻറയും നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കടൽമാർഗം കഞ്ചാവ്, സ്പിരിറ്റ് എന്നിവ എത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലെ 15 ബോട്ടുകൾ, അഞ്ച് വള്ളങ്ങൾ എന്നിവ പരിശോധിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് എത്തിയ യാനങ്ങളിലും പരിശോധന നടത്തി. ഐ.ആർ.ഇ, കെ.എം.എം.എൽ, കാട്ടിൽ മേക്കതിൽ ക്ഷേത്രം എന്നിവിടങ്ങളിടെ പരിസര ഭാഗങ്ങളിലും നിരീക്ഷണം നടത്തി. കോസ്റ്റൽ െപാലീസ് സി.ഐ ഷാബു, എസ്.ഐ സലീം, എക്സൈസ് ഇൻസ്പെക്ടർ സജികുമാർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.