വീടി​െൻറ വാതിൽ പൊളിച്ച്​ 20 പവനും പണവും കവർന്നു

കൊട്ടിയം: ആളില്ലാത്ത വീടി​െൻറ വാതിൽ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ 20 പവനും പണവും കവർന്നു. തഴുത്തല ഗണപതി ക്ഷേത്രത്തിന് സമീപം അശ്വതി മന്ദിരത്തിൽ ബാഹുലേയ​െൻറ വീട്ടിലാണ് മോഷണം നടന്നത്. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. വയനാട്ടിൽ താമസിക്കുന്ന സഹോദരി ഭർത്താവി​െൻറ മരണവുമായി ബന്ധപ്പെട്ട് ബാഹുലേയൻ പോയതിനെ തുടർന്ന് ഭാര്യ സുധാമണിയും കുടുംബവും തഴുത്തല പി.കെ ജങ്ഷനിലെ കുടുംബവീട്ടിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് വീടുപൂട്ടിപ്പോയ ശേഷം ചൊവ്വാഴ്ച ഉച്ചേയാടെ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട്ടിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൊട്ടിയത്ത് സ്റ്റാമ്പ് വെണ്ടറും ആധാരമെഴുത്തുകാരനുമായ ബാഹുലേയൻ മുദ്രപ്പത്രങ്ങൾ വിറ്റുകിട്ടിയ രൂപ വീട്ടിലാണ് സൂക്ഷിക്കുന്നത്. എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് ഇദ്ദേഹം വയനാട്ടിൽനിന്ന് മടങ്ങിയെത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊട്ടിയം സി.ഐ അജയ്നാഥ്, എസ്.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.