കൊല്ലം: ഫെബ്രുവരി മൂന്നുവരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു. ചന്ദ്രെൻറ ഭ്രമണപഥം ഭൗമോപരിതലത്തോട് ഏറ്റവും അടുത്തു വരുന്നതിനാൽ കടലിൽ ശക്തമായ തിര ഉണ്ടായേക്കാം. കടലിലും കായലിലും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണം. കുട്ടികൾ കടലിലും കായലിലും കളിക്കുന്നതും ജലാശയങ്ങളിലെ വിനോദ സഞ്ചാരവും ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.