രാജ്യമുണരുന്നത് വിദ്വേഷത്തിെൻറ വിശേഷങ്ങളുമായി -തുഷാർ ഗാന്ധി തിരുവനന്തപുരം: വിദ്വേഷത്തിെൻറ പുതിയ വിശേഷങ്ങളുമായാണ് എല്ലാ ദിവസവും രാജ്യമുണരുന്നതെന്ന് മഹാത്മാഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. മതത്തിെൻറയും ജാതിയുടെയും പേരിൽ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട കാലം നേരത്തേയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'രക്തസാക്ഷിത്വത്തിെൻറ 70വർഷങ്ങൾ' സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശനങ്ങൾ വിസ്മരിക്കപ്പെടുന്ന കാലത്താണ് നാം കഴിയുന്നത്. ഗാന്ധിഘാതകൻ അനുദിനം ഉദാത്തവത്കരിക്കപ്പെടുകയാണ്. ഹിംസയുടെ വർത്തമാനങ്ങളാണ് എങ്ങും കേൾക്കുന്നത്. ഗാന്ധിയുടെയും മാർക്സിെൻറയും അംബേദ്കറുടെയും ചിന്തകൾകൊണ്ട് ഇതിനെ പ്രതിരോധിക്കണമെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻമാരായ പി. ഗോപിനാഥൻ നായർ, കെ. അയ്യപ്പൻപിള്ള എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, ഇ. ചന്ദ്രശേഖരൻ, ഡോ. ഡി. ബാബുപോൾ, ഡോ. എൻ. രാധാകൃഷ്ണൻ, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവർ സംസാരിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നന്ദിയും പറഞ്ഞു. സാംസ്കാരിക വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം: കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ 'ഗാന്ധിജിയിലേക്ക് മടങ്ങാം' ഗാന്ധിസ്മൃതി സംഗമം തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികൾക്കെതിരായ ആശയപോരാട്ടത്തിന് കോൺഗ്രസ് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി.പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങ് സുഗതകുമാരി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, നേതാക്കളായ പാലോട് രവി, പന്തളം സുധാകരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, എൻ. ശക്തൻ, തമ്പാന്നൂർ രവി തുടങ്ങിയവർ ചേർന്ന് 70 വിളക്കുകൾ തെളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.