ഗാന്ധിസ്​മൃതിയുണർത്തി രക്തസാക്ഷി ദിനാചരണം

കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനം അദ്ദേഹത്തി​െൻറ ജീവിതത്തിലേക്കും ദർശനങ്ങളിലേക്കുമുള്ള മടക്കയാത്രയായി. ചൊവ്വാഴ്ച രാവിലെ 7.30ന് ചിന്നക്കട പൊതുമരാമത്ത് െറസ്റ്റ് ഹൗസിന് മുന്നിൽനിന്നുള്ള ശാന്തിയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കലക്ടർ ഡോ. എസ്. കാർത്തികേയൻ ഫ്ലാഗ്ഓഫ് ചെയ്ത ശാന്തിയാത്രക്ക് മേയർ വി. രാജേന്ദ്രബാബു, എൻ.കെ. േപ്രമചന്ദ്രൻ എം.പി, ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ, നഴ്സിങ് കോളജ് വിദ്യാർഥികൾ, ഗാന്ധിയന്മാർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി കേഡറ്റുകൾ, സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ എന്നിവർ അണിനിരന്നു. കൊല്ലം ബീച്ചിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലാണ് റാലി സമാപിച്ചത്. ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. രക്തസാക്ഷിദിന സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശനങ്ങൾക്ക് വിരുദ്ധമായ പലതും രാജ്യത്ത് നടക്കുന്ന സാഹചര്യത്തിൽ ജാതിക്കതീതമായി ജീവിച്ച് ദേശീയ ഐക്യം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആധുനിക ഭാരതം നേരിടുന്ന പല വെല്ലുവിളിക്കും പരിഹാരമായി ഗാന്ധിജിയിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തിയ എൻ.കെ. േപ്രമചന്ദ്രൻ പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ തമ്പാൻ സംസാരിച്ചു. ജില്ല ശുചിത്വമിഷ​െൻറ നേതൃത്വത്തിൽ ഹരിതചട്ടം പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.