ചവറ: പഴകിയ നോട്ടുകൾ എ.ടി.എമ്മിൽനിന്ന് ലഭിക്കുന്നത് പതിവാകുന്നു. അത്യാവശ്യങ്ങൾക്ക് പണം പിൻവലിക്കുമ്പോൾ കിട്ടുന്നത് കീറിയതും നിറം മങ്ങിയതുമായ നോട്ടുകൾ. ഇവ വിനിമയത്തിന് ഉപയോഗിക്കാനാവിെല്ലന്ന് മാത്രമല്ല, മാറ്റിനൽകാൻ ബാങ്കുകൾ മടിക്കുകയും ചെയ്യുന്നു. എസ്.ബി.ഐക്ക് പിന്നാലെ ഐ.സി.ഐ.സി.ഐ ബാങ്കിെൻറ കെ.എം.എം.എൽ എ.ടി.എമ്മിൽനിന്ന് കഴിഞ്ഞ ദിവസം പണം പിൻവലിച്ചയാൾക്ക് കിട്ടിയത് 500െൻറ കീറിയ നോട്ടുകളായിരുന്നു. കെ.എം.എം.എൽ ജീവനക്കാരനായ പന്മന കോലം രമ്യ വിഹാറിൽ രഘുനാഥിനാണ് 8000 രൂപ പിൻവലിച്ചപ്പോൾ 3500 രൂപയുടെ വിനിമയയോഗ്യമല്ലാത്ത നോട്ടുകൾ ലഭിച്ചത്. ഏഴ് നോട്ടുകൾ കീറിയതും ഒട്ടിച്ച നിലയിലുമായിരുന്നു. വായ്പ തുക അടയ്ക്കാനായി പിൻവലിച്ച പണത്തിൽ കേടായ നോട്ടുകൾ ലഭിച്ചതോടെ രഘുനാഥ് പല ബാങ്കിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കരുനാഗപ്പള്ളിയിലെ ഐ.സി.ഐ.സി.ഐ ശാഖയിൽ ചെന്നാണ് നോട്ടുകൾ മാറ്റിയത്. ചവറ എസ്.ബി.ഐ ശാഖയുടെ ശങ്കരമംഗലത്തെ എ.ടി.എമ്മിൽനിന്ന് പിൻവലിച്ച 50,000 രൂപയിൽ 34,000 രൂപയും മാറാനാകാത്ത വിധമുള്ള നോട്ടുകൾ ചവറ സ്വദേശിക്ക് ലഭിച്ചത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. പിൻവലിച്ച പണം ചവറ സബ് ട്രഷറിയിൽ അടയ്ക്കാനെത്തിയപ്പോഴാണ് നോട്ടുകൾ എടുക്കാത്തവിധം കേടായതാണെന്ന് അറിയുന്നത്. ചവറ കോവിൽതോട്ടം സ്വദേശി യോഹന്നാൻ ആൻറണിക്കും എ.ടി.എമ്മിൽനിന്ന് കേടായ നോട്ടുകൾ ലഭിച്ചിരുന്നു. എ.ടി.എമ്മിൽ പണം നിറക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിയാണെടുത്തിരിക്കുന്നത്. എന്നാൽ, ഇവർ നിറക്കുന്നത് നല്ല നോട്ടുകാളാണോയെന്ന് നിരീക്ഷിക്കാൻ ബാങ്ക് അധികൃതർ ശ്രദ്ധിക്കാറില്ല. പണം പിൻവലിച്ച് പ്രതിസന്ധിയിലാവുന്ന ഉപഭോക്താക്കൾ ബാങ്കുകളിലെത്തിയാലും യാഥാസമയം പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.