കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: പ്രചാരണത്തിൽ കഴമ്പില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: വീടുകളിലെ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച് ചിലർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ കഴമ്പില്ലെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. ഇത്തരമൊരു സാഹചര്യം മലപ്പുറത്ത് ഒരു വർഷം മുമ്പുണ്ടായി. തുടർന്ന് നടന്ന പ്രാഥമികാന്വേഷണത്തിൽ അത്തരം ഒരു സംഭവവും നടന്നിട്ടിെല്ലന്നും ആശങ്കകൾക്ക് അടിസ്ഥാനമിെല്ലന്നും വ്യക്തമായി. ഇത്തവണയും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് ഇതിനുപിറകിലെന്ന വസ്തുതക്ക് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകൾക്കും കൺേട്രാൾ റൂമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ പ്രചാരണം അവസാനിപ്പിക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ഡി.ജി.പി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.