കൊട്ടിയം: ഉമയനല്ലൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഒരുക്കം പൂർത്തിയായി. ബുധനാഴ്ച രാവിലെ ഏഴരക്ക് ക്ഷേത്രത്തിൽ നിന്നുള്ള കാവടി എഴുന്നള്ളത്ത് പുറപ്പെടും. വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ആറാട്ടുകുളം, പടനിലം, പന്നിമൺ, മുണ്ടുചിറ, തോന്നലിൽ, മൈലക്കാട്, പുല്ലാങ്കുഴി, തെക്കുംകര, നടുവിലക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. ഗജവീരന്മാരും ചെണ്ടമേളവും മുത്തുക്കുടയും അകമ്പടി സേവിക്കും. തുടർന്ന് മഹാപ്രസാദ ഊട്ടും ദീപകാഴ്ചയും പുഷ്പാഭിഷേകവും നടക്കും. ഓമനയമ്മയുടെ സത്യസന്ധതയിൽ ശിവപ്രിയക്ക് തിരികെ കിട്ടിയത് പണവും വിലപ്പെട്ട രേഖകളും ചവറ: വീട്ടിൽനിന്ന് മരുന്ന് വാങ്ങാനിറങ്ങിയ ഓമനയമ്മക്ക് വഴിയിൽനിന്ന് കിട്ടിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നൽകുംവരെ സമാധാനമില്ലായിരുന്നു. ഒടുവിൽ ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ തെൻറ ബാഗ് കിട്ടിയ വിവരം അറിഞ്ഞപ്പോൾ ഉടമയായ അധ്യാപിക ഓടിയെത്തി. കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് ഓമനയമ്മയുടെ സത്യസന്ധതക്ക് ബാഗുടമ ചവറ കൊറ്റംകുളങ്ങര ശിവമന്ദിരത്തിൽ ശിവപ്രിയ നന്ദി അറിയിച്ചത്. പന്മന നടുവത്തുചേരി മംഗലത്ത് കിഴക്കതിൽ ഓമനയമ്മക്ക് തേവലക്കര കടപ്പായിൽ ജങ്ഷന് സമീപത്തുവെച്ചാണ് ലേഡീസ് ബാഗ് റോഡിൽനിന്ന് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണ വള, 5000ത്തോളം രൂപ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കുകൾ, മൂന്ന് എ.ടി.എം കാർഡുകൾ, വാഹനരേഖകൾ, മൊബൈൽ ഫോൺ എന്നിവയുണ്ടായിരുന്നു. ഇക്കാര്യം ഓമനയമ്മ വാർഡ് അംഗം വരവിള നിസാറിനെ അറിയിച്ചു. ഇദ്ദേഹമാണ് അധ്യാപികയുടെ നമ്പറിൽ വിവരമറിയിച്ചത്. സ്കൂളിലേക്ക് സ്കൂട്ടറിലുള്ള യാത്രാമധ്യേയാണ് ശിവപ്രഭക്ക് ബാഗ് നഷ്ടമായത്. വാർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ശിവപ്രിയ ബാഗ് ഏറ്റുവാങ്ങി. ഓമനയമ്മയുടെ സത്യസന്ധതക്ക് നൂറ് നന്ദി പറഞ്ഞാണ് ശിവപ്രിയ മടങ്ങിയത്. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരും ഓമനയമ്മയെ അഭിനന്ദിച്ചു. ആദരിച്ചു -ചിത്രം - കൊട്ടിയം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ തുടർച്ചയായി രണ്ടാം തവണയും എ ഗ്രേഡ് നേടിയ മുഹമ്മദ് ഹാഷിമിനെ സ്കൂൾ മാനേജ്മെൻറിെൻറയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഹാഷിമിന് ഉപഹാരം നൽകി. ഡോ. അബ്ദുൽ മജീദ് ലബ്ബ അധ്യക്ഷത വഹിച്ചു. മൗനജാഥയും അനുസ്മരണ സമ്മേളനവും ഓച്ചിറ: ഗാന്ധി രക്തസാക്ഷിത്വത്തിെൻറ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, സി.ഡി.എസ് കമ്മിറ്റി നേതൃത്വത്തിൽ മൗനജാഥയും അനുസ്മരണ സമ്മേളനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ശോഭാ മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എ. മജീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരവിള മനേഷ്, എം.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.