കൊല്ലം: കൊല്ലം ഡിപ്പോയിൽനിന്ന് കഴിഞ്ഞ 18 വർഷമായി കുണ്ടറ, അംബിപൊയ്ക വഴി കുഴിമതിക്കാടിനും അവിടെ നിന്ന് തിരികെ കായംകുളത്തിനും സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവിസ് പുനഃസ്ഥാപിച്ചതിനാൽ അംബി പൊയ്ക വികസന സമിതിയും ആക്ഷൻ കൗൺസിലും ചേർന്ന് ബുധനാഴ്ച ഡിപ്പോക്ക് മുന്നിൽ ആരംഭിക്കാനിരുന്ന . വികസന സമിതി കൺവീനർ കെ.വി. മാത്യുവും ആക്ഷൻ കൗൺസിൽ സെക്രട്ടറി ഒാമനക്കുട്ടൻപിള്ളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.വി. മാത്യുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അംബിപൊയ്ക വികസന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. ജോൺ, ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷിത്വദിനം ആചരിച്ചു കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വദിനം എൻ.സി.പി ന്യൂനപക്ഷവകുപ്പ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലിമിെൻറ നേതൃത്വത്തിൽ കൊല്ലം ബീച്ചിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റി പ്രസിഡൻറ് പുന്നത്തല ജബ്ബാറുദ്ദീെൻറ അധ്യക്ഷതയിൽ ചേർന്ന രക്തസാക്ഷിത്വദിനാചരണ ചടങ്ങ് താമരക്കുളം സലിം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വമോഹൻദാസ്, എൻ.സി.പി ജില്ല സെക്രട്ടറി പറക്കുളം ശിവദാസൻ, രാഘവൻപിള്ള, പത്മാകരൻ, സഫറുല്ലാഖാൻ, വിനോദ് നിലത്തേരിൽ, സുധാകരൻപിള്ള, കുഞ്ഞുമോൻ, ജയിംസ് ചാക്കോ, ടി. ബാബുകുട്ടി, ജെ. ഫാസിൽ, വിനോദ് ഭദ്രൻ, അനിൽ പടിക്കൽ, ജയദേവി ബാലചന്ദ്രൻ, മുസ്തഫ, ക്ലമെൻറ്, ബെനഡിക്ട് വിൽസൻ, ഡോളി, സാംസൺ, മുഹമ്മദ് കുഞ്ഞ്, ടി. രാജു, രാജു പോൾ, രാജേഷ് എന്നിവർ സംസാരിച്ചു. വിശ്വശാന്തി ദിനം ആചരിച്ചു കൊല്ലം: മദ്യനിേരാധനസമിതി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വദിനം വിശ്വശാന്തി ദിനമായി ആചരിച്ചു. ജില്ല പ്രസിഡൻറ് രാധാകൃഷ്ണൻ പെരുമ്പലത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അമ്പാടി സുരേന്ദ്രൻ വിശ്വശാന്തി സന്ദേശം നൽകി. രാജഗോപാലൻനായർ, കുഞ്ഞച്ചൻ പരുത്തിയറ, യോഹന്നാൻ ആൻറണി, മേരി ജോൺ, ഫിലിപ് മേമ്പടം, കൊട്ടാരക്കര സഹദേവൻ, കിണറ്റിൻകര ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.