തിരുവനന്തപുരം: പ്രഥമ സംസ്ഥാന സെൻട്രൽ സ്കൂൾസ് സ്പോർട്സ് മേളക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ആദ്യദിനം ട്രാക്കിൽ നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ 38.33 പോയൻറുമായി എറണാകുളം ജില്ല കുതിപ്പുതുടങ്ങി. 24 പോയൻറുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 18 പോയൻറുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുമുണ്ട്. 14 പോയൻറ് നേടിയ എറണാകുളം കാർമൽ പബ്ലിക് സ്കൂളാണ് സ്കൂൾതലത്തിൽ ഒന്നാമത്. 10.33 പോയൻറുമായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ തൊട്ടു പിന്നിലുണ്ട്. അണ്ടർ 14 പെൺകുട്ടികളുടെ ലോങ് ജംപിൽ കോഴിക്കോട് അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മേഘ എലിസബത്ത് സ്വർണവും തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ വി. കീർത്തന വെള്ളിയും നേടി. അണ്ടർ 14 ആൺകുട്ടികളുടെ ഹൈജംപിൽ പാലക്കാട് കഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂളിലെ മാധവ് ജി. പട്ടത്തിൽ സ്വർണം നേടിയപ്പോൾ തൃശൂർ ഹോളി േഗ്രസ് അക്കാദമിയിലെ ജിഗർ പി.ബാബുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അണ്ടർ 17 പെൺകുട്ടികളുടെ ഷോട്പുട്ടിൽ കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിലെ മീത മാമ്മൻ 8.39 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ പാലക്കാട് അമൃത വിദ്യാലയത്തിലെ ഫറ മേരി ജോൺ 8.29 മീറ്ററിൽ വെള്ളി എറിഞ്ഞിട്ടു. 3000മീറ്റർ ഓട്ടത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ കെസിയ ജേക്കബും തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലെ അനഘ അജയും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. മേളയുടെ ആദ്യദിനം 16 ഫൈനലുകളാണ് നടന്നത്. കായികമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സെൻട്രൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ പറഞ്ഞു. കേരള സി.ബി.എസ്.ഇ മാനേജ്മെൻറ് അസോ. ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ അധ്യക്ഷത വഹിച്ചു, സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് സെക്രട്ടറി ടി.ഒ. സൂരജ്, സബ് കലക്ടർ ദിവ്യ എസ്.അയ്യർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ എന്നിവർ പെങ്കടുത്തു. 1500ഒാളം താരങ്ങൾ പങ്കെടുക്കുന്ന മീറ്റ് ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.