കൊല്ലം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി വിവേചനപരവും മുസ്ലിം വിരുദ്ധവുമാണെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സെക്രേട്ടറിയറ്റിൽ റിലേ സത്യഗ്രഹം ആരംഭിക്കും. സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. എം.എ. സലാം, വൈ.എ. സമദ്, എം. മുഹമ്മദ് കുഞ്ഞ്, സലിം മഞ്ചലി, ജെ.എം. അസ്ലം, എം. ഇബ്രാഹിംകുട്ടി, എ.ആർ. ഷറഫുദീൻ, അഷ്റഫ് സഫ, പോരുവഴി സലാം, ഇ. നുജൂം, അർത്തിയിൽ അൻസാരി, മാലുമ്മേൽ സലിം, തോപ്പിൽ ബദറുദീൻ, നെടുമ്പന ജാഫർ, മുഹമ്മദ് ഷാഫി, ഇ. ഐഷാബീവി, പി. ലൈലാബീവി, ഹംസത്ത് ബീവി, എ. മുതാംസ് ബീഗം, എ. സഫിയ ബീവി, എൻ. ലത്തീഫ, എ. ജെങ്കിഷ്ഖാൻ, എസ്. സബീർ, എ. ഷെമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.