ഉത്സവത്തിന്​ കൊടിയേറി

കാവനാട്: ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി നാലിന് സമാപിക്കും. ബുധനാഴ്ച രാവിലെ 7.30 ന് പറയെഴുന്നള്ളത്ത്. രാത്രി 9.30 ന് മാജിക് ഷോ. വ്യാഴാഴ്ച രാവിലെ 7.30 ന് പറയെഴുന്നള്ളത്തും വൈകീട്ട് 5.30ന് നാഗസ്വര കച്ചേരിയും. രാത്രി ഒമ്പതിന് നാടകം. വെള്ളിയാഴ്ച രാവിലെ 7.30ന് പറയെഴുന്നള്ളത്ത്, പത്തിന് ഉത്സവബലി, വൈകീട്ട് ആറിന് ആൽത്തറമേളവും 101 പറയും. രാത്രി 10 ന് നാടകം. ശനിയാഴ്ച രാവിലെ 7.30ന് പറയെഴുന്നള്ളത്ത്. വൈകീട്ട് അഞ്ചിന് കാഴ്ചശീവേലിയും കെട്ടുകാഴ്ചയും. രാത്രി എട്ടിന് സ്പെഷൽ നാഗസ്വരം. 11ന് പള്ളിവേട്ട എഴുന്നള്ളത്ത്, നഗസ്വരച്ചേരി. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കെട്ടുകാഴ്ചകൾ. വൈകീട്ട് നാലിന് ഓട്ടൻതുള്ളൽ. ഏഴിന് ദീപാരാധന. 7.30 നും ഒമ്പതിനും ഗാനാഞ്ജലി. 10ന് നാഗസ്വര കച്ചേരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.